മാവേലിക്കര: ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മാവേലിക്കര കല്ലുമലയിലെ ജനവാസകേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിച്ച ബിവറേജസ് ഒൗട്ട് ലെറ്റ് മാറ്റി. മാവേലിക്കര മിച്ചൽ ജംഗ്ഷനിലെ പഴയ കെട്ടിടത്തിലേക്കാണ് കഴിഞ്ഞദിവസം രാത്രിയോടെയാണ് മദ്യ വില്പന ശാല മാറ്റിയത്. കഴിഞ്ഞ ദിവസമായിരുന്നു പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മിച്ചൽ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ബിവറേജസ് ഒൗട്ട് ലെറ്റ് കല്ലുമല തെക്കേ ജംഗ്ഷനിലേക്കു മാറ്റിയത്. ആരാധനാലയങ്ങളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ഈ മേഖലയിൽ മദ്യശാല സ്ഥാപിച്ചതു പ്രതിഷേധമുയർത്തിയിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് മദ്യശാലയുടെ പ്രവർത്തനം നിർത്തി.
പ്രദേശവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗണ്‍സിലും മദ്യ വിരുദ്ധ ജനകീയ മുന്നണിയും ചേർന്നു കഴിഞ്ഞ മൂന്നു ദിവസമായി ശക്തമായ പ്രതിഷേധ സമരവുമായി രംഗത്ത് വന്നു. വിദ്യാർഥികളെയും വീട്ടമ്മാരേയും പ്രദേശവാസികളെയും അണിനിരത്തി ഇതിനിടയിൽ ജനകീയ മാർച്ചും സംഘടിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, ആർ. രാജേഷ് എംഎൽഎ എന്നിവരും ജനകീയ സമരത്തിന് പിന്തുണയുമായി എത്തിയതോടെ ബിവറേജസ് ഒൗട്ട് ലെറ്റ് മാറ്റാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. മദ്യമെന്ന സാമൂഹ്യ വിപത്തിനെതിരേ നടന്ന ജനകീയ സമരത്തിന്റെ വിജയമാണ് ജനവാസ കേന്ദ്രത്തിലെ ബിവറേജസ് ഒൗട്ട് ലെറ്റ് മാറ്റിയതിലൂടെ പ്രകടമായതെന്ന് മദ്യ വിരുദ്ധ ജനകീയ മുന്നണി അഭിപ്രായപ്പെട്ടു.
ചെയർമാൻ മാത്യുജോണ്‍ പ്ലാക്കോട്ട് അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ടി.ജെ. ആന്റണി, ഫാ. ചെറിയാൻ പണിക്കർ, നൗഷാദ് മാങ്കാംകുഴി, ഫാ. പി.കെ. വർഗീസ്, ഫാ. മാത്യുസ് കുഴിവിള, എസ് അയ്യപ്പൻപിള്ള, ഫാ.അലോഷ്യസ് ഫെർണാണ്ടസ്, സൈമണ്‍ തരകൻ, ഓമനക്കുട്ടൻ, എസ്. മിനി എന്നിവർ പ്രസംഗിച്ചു.