കോട്ടയം: ദീപിക-ഐഐടി കാൺപുർ ടെക് കൃതി ഓപ്പണ്‍ സ്കൂൾ ചാമ്പ്യൻഷിപ്പിൽ മലയാളി വിദ്യാർഥി ബി.ശ്രീനാഥ് ദേശീയതലത്തിൽ ഒന്നാമത് എത്തിയപ്പോൾ എൻട്രൻസ് പരിശീലനരംഗത്തെ മുൻനിര സ്ഥാപനമായ ദർശന അക്കാഡമിക്കും അഭിമാന നിമിഷം. ദർശന അക്കാഡമിയിൽ മെഡിക്കൽ എൻജിനിയ റിംഗ് എൻട്രൻസ് വിദ്യാർഥിയാണ് ശ്രീനാഥ്.
ദർശന അക്കാഡമി അധികൃതരാണ് ടെക്കൃതി ചാമ്പ്യൻഷിപ്പിൽ പങ്കുചേരാൻ ശ്രീനാഥിനെ പ്രേരിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും. ടെക്കൃതിയുടെ കോട്ടയത്തെ പരീക്ഷാ സെന്റർ കൂടിയായിരുന്നു ദർശന അക്കാഡമി. കാണ്‍പുർ ഐഐടിയിൽ പ്രോജക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ ഇതിനു നിർബന്ധമായും പോകണമെന്നു പറഞ്ഞ് എല്ലാ പ്രോത്സാഹനവും നൽകിയതു ദർശന അക്കാഡമി ഡയറക്ടർ ഫാ. തോമസ് പുതുശേരി സിഎംഐയുടെ നേതൃത്വത്തിലുള്ള അക്കാഡമിയിലെ അധ്യാപകരായിരുന്നു. ശ്രീനാഥിന്റെ മികവു തിരിച്ചറിഞ്ഞായിരുന്നു അധികൃതരുടെ പ്രോത്സാഹനം .
പ്രോജക്ട് തയാറാക്കാനുള്ള എല്ലാവിധ സഹായ സഹകരണങ്ങളും ഇവിടുത്തെ അധ്യാപകർ ശ്രീനാഥിനു നൽകിയിരുന്നു. ഉത്തരേന്ത്യയിലെ കുട്ടികൾ മാത്രം വിജയിച്ചു വന്നിരുന്ന ചാമ്പ്യൻഷിപ്പിൽ ശ്രീനാഥ് ഒന്നാമതെത്തിയതിൽ ദർശന അക്കാഡമിക്ക് ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും ഈ വിജയം മറ്റു കുട്ടികൾക്കു പ്രചോദനവും മാതൃകയുമാണെന്നും ഡയറക്ടർ ഫാ. തോമസ് പുതുശേരി പറഞ്ഞു.