കോട്ടയം: സിഎസ്ഐ സഭയുടെ മോഡറേറ്ററായി മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ നടന്ന സിഎസ്ഐ സഭയുടെ 35ാമതു സിനഡ് സമ്മേളനമാണു ബിഷപ് തോമസ് കെ. ഉമ്മനെ മോഡറേറ്ററായി തെരഞ്ഞെടുത്തത്.
ഡെപ്യൂട്ടി മോഡറേറ്ററായി ആന്ധ്ര ഡോർനക്കൽ ബിഷപ് റവ.വാഡാപ്പള്ളി പ്രസാദ് റാവു തെരഞ്ഞെടുക്കപ്പെട്ടു. തോമസ് കെ. ഉമ്മന് 291 വോട്ടുകൾ ലഭിച്ചു. ആകെ 311 വോട്ടാണ് ഉള്ളത്.അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു. കേരളം, തമിഴ്നാട്, സീമാന്ധ്ര, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലും ശ്രീലങ്കയിലെ ജാഫ്നയിലുമായി 24 മഹായിടവകകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു.
മോഡറേറ്റർ റവ.ഡോ. ജി. ദൈവാശീർവാദത്തിന്റെ അധ്യക്ഷതയിലാണു സമ്മേളനം നടക്കുന്നത്. 38 വർഷത്തിനുശേഷമാണു കോട്ടയം സിനഡ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. സിഎസ്ഐ സഭ രൂപീകൃതമായ സമയത്തു പ്രിസൈഡിംഗ് ബിഷപ്പായിരുന്ന സി.കെ. ജേക്കബിനുശേഷം മധ്യകേരള മഹായിടവകയിൽനിന്ന് ഈ പദവിയിലേക്കു ഉയർത്തപ്പെടുന്ന ആദ്യത്തെ ബിഷപ്പാണു തോമസ് കെ. ഉമ്മൻ.
2011ലാണു ബിഷപ് തോമസ് കെ. ഉമ്മൻ മധ്യകേരള മഹായിടവകയുടെ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ബിഷപ് തോമസ് കെ. ഉമ്മൻ കേരള ക്രൈസ്തവ മദ്യവർജന സമിതിയുടെ പ്രസിഡന്റും നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറിയുമാണ്.