കാക്കനാട്: ഇരുപത്തൊന്നാം നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാങ്കേതിക വിപ്ലവങ്ങളുടെ പരിണാമങ്ങളാണെന്ന് കേരള ഇന്റർനാഷണൽ സെന്റർ ഡയറക്ടർ ജനറലായ ടി.പി. ശ്രീനിവാസൻ. രാജഗിരി എൻജിനിയറിംഗ് കോളജിൽ ദി വേൾഡ് ഓഫ് 2017 ആൻഡ് ബിയോണ്ട് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിപ്ലവം നമ്മുടെ ജീവിതശൈലികളെ മാത്രമല്ല സാമൂഹിക, രാഷ്ട്രീയ ഘടനകളെയും പരോക്ഷമായി സ്വാധീനിക്കും.
ഇതിനൊപ്പം ചർച്ച ചെയ്യേണ്ട വിഷയമാണ് തൊഴിലിനായി മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം. കുടിയേറ്റ പ്രശ്നത്തെ കുറിച്ച് കൃത്യമായി മനസിലാക്കാതെയാണ് രാജ്യം തീരുമാനങ്ങൾ എടുക്കുന്നത്. അമേരിക്കയിലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രവാസികളെ കുറിച്ച് ഡൊണനാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ഞെട്ടലോടെയാണ് ഇന്ത്യ കേട്ടത്. സ്വദേശിവത്കരണം എന്ന വിഷയത്തിന് ട്രംപ് കൂടുതൽ പ്രധാന്യം നൽകിയപ്പോൾ ഇന്ത്യക്കാർക്ക് മുന്പിൽ തൊഴിലില്ലായ്മയെന്ന വെല്ലുവിളി ഉയർന്നു. എന്നാൽ നിലവിലെ അന്താരാഷ്ട്ര വ്യവസായിക-സാന്പത്തിക സാഹചര്യങ്ങളനുസരിച്ച് ഇന്ത്യയുടെ വിഷയത്തിൽ ട്രംപ് കടുത്ത തീരുമാനങ്ങൾ എടുക്കില്ലെന്നാണ് പ്രതീക്ഷ. എങ്കിലും ഇക്കാര്യത്തിലും മുൻകൂട്ടിയുള്ള വിലയിരുത്തലുകൾ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജ് കാന്പസിൽ രാജഗിരിയുടെ നേതൃത്വത്തിൽ നടക്കുന്ന 17-ാമത് സമുന്നത പ്രഭാഷണമാണിത്.
കോളജ് ഡയറക്ടർ ഫാ. ജോസ് അലക്സ്, വൈസ് പ്രിൻസിപ്പൽ ഡോ. ജോണ് എം. ജോർജ്, ഇന്റേണൽ ക്വാളിറ്റി അഷ്യുറൻസ് സെൽ (ഐക്യുഎസി) കോ-ഓർഡിനേറ്റർ ഡോ. പി.ബി. വിനോദ്കുമാർ, ഐക്യുഎസി സെക്രട്ടറി ഇ.എ. നീബ എന്നിവർ പ്രസംഗിച്ചു.