+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിവറേജസ് കോര്‍പറേഷന്‍ ലാഭവിഹിതം കൈമാറി

തിരുവനന്തപുരം: കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതമായ 8.20 കോടി രൂപ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കോര്‍പ
ബിവറേജസ് കോര്‍പറേഷന്‍ ലാഭവിഹിതം കൈമാറി
തിരുവനന്തപുരം: കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതമായ 8.20 കോടി രൂപ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എച്ച്. വെങ്കടേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

201314 കാലഘട്ടത്തില്‍ ആകെ 9350 കോടി രൂപയാണ് കോര്‍പറേഷന്‍ വിറ്റുവരവ് നേടിയത്. ഡ്യൂട്ടിയിനത്തിലും നികുതിയിനത്തിലുമായി 7580 കോടി രൂപ സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്.

വരുമാന നികുതിക്ക് മുമ്പുള്ള കോര്‍പറേഷന്റെ അറ്റാദായം 171 കോടി രൂപയാണ്. നല്‍കിക്കഴിഞ്ഞ ഓഹരി മൂലധനമായ 1.02 കോടി രൂപയുടെ 800 ശതമാനം ലാഭവിഹിതമായി നല്‍കാന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കൈമാറിയത്.