ആലപ്പുഴ: പൾസ് പോളിയോ രണ്ടാഘട്ടം തുള്ളിമരുന്നു വിതരണം ഏപ്രിൽ രണ്ടിന് നടക്കും. തുള്ളി മരുന്നു വിതരണം വിജയകരമായി നടപ്പാക്കുന്നതിനായി ജില്ലാതല ടാക്സ് ഫോഴ്സ് കോണ്‍ഫറൻസ് ഹാളിൽ ഡെപ്യൂട്ടി കളക്ടർ അതുൽ എസ്. നാഥിന്റെ അധ്യക്ഷതയിൽ ചേർന്നു. 1,392 ബൂത്തുകളിലുടെ പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യും,
അഞ്ചുവയസുവരെയുള്ള 1,41,969 കുട്ടികൾക്കാണ് മരുന്ന് നൽകുന്നതിന് ലക്ഷ്യമിടുന്നത്. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ബസ് സ്റ്റേഷൻ, ബോട്ട് ജെട്ടി, ആംഗൻവാടികൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ ബൂത്തുകൾ പ്രവർത്തിക്കും.