തുറവൂർ: വഴിവിളക്കുകൾ തെളിയാത്തതിനെ തുടർന്നു പള്ളിത്തോട് ചാവടി റോഡിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സന്ധ്യയായാൽ ഈ റോഡിലൂടെ സഞ്ചരിക്കുവാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഈ റോഡിലുള്ള വഴി വിളക്കുകൾ തെളിയുന്നില്ല. കുത്തിയതോട് പഞ്ചായത്ത് അധികൃതരോടു നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയായില്ലെന്നു നാട്ടുകാർ പറയുന്നു. കുരിരുട്ടായതിനാൽ മദ്യപാനികളുടെയും സാമുഹ്യ വിരുദ്ധരുടെയും സ്ഥിരം താവളമായിരിക്കുകയാണ് ഇവിടം.
രാത്രി കാലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും വൻതോതിൽ അറവുശാലകളിലെയുൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതിനാൽ ദുർഗന്ധം മൂലം യാത്രക്കാർക്കു സഞ്ചരിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ്
. വഴിവിളക്കുകൾ തെളിക്കുകയാണെങ്കിൽ പ്രദേശത്തെ സാമൂഹിക വിരുദ്ധ പ്രവർത്തനം നിയന്ത്രിക്കുവാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു.