+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്കൃ​തി​യു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി കൊ​യ്ത്തു​ത്സ​വം

മാ​ന്നാ​ർ: അ​പ്പ​ർ​കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ചെ​ന്നി​ത്ത​ല അ​ഞ്ച്, ആ​റ് ബ്ലോ​ക്കു​ക​ളി​ലെ കൊ​യ്ത്തു​ത്സ​വം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നംചെ​യ്തു.കൊ​യ്ത്തു​പാ​ട്ടും വാ​യ്ക
സം​സ്കൃ​തി​യു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി കൊ​യ്ത്തു​ത്സ​വം
മാ​ന്നാ​ർ: അ​പ്പ​ർ​കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ചെ​ന്നി​ത്ത​ല അ​ഞ്ച്, ആ​റ് ബ്ലോ​ക്കു​ക​ളി​ലെ കൊ​യ്ത്തു​ത്സ​വം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നംചെ​യ്തു.കൊ​യ്ത്തു​പാ​ട്ടും വാ​യ്ക്കു​ര​വു​ക​ളു​മാ​യി ക​ർ​ഷ​ക​ർ പാ​ട​ത്തി​റ​ങ്ങി​യ​പ്പോ​ൾ അ​ത് ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ സം​സ്കൃ​തി​യു​ടെ അ​ട​യാ​ള​മാ​യി. പ​ട്ടാ​ള​പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണ​വും ക​ടു​ത്ത വ​ര​ൾ​ച്ച​യും ഓ​രു​വെ​ള്ള ഭീ​ഷ​ണി​യും മ​റ്റും നേ​രി​ട്ട് നെ​ൽ​ക്കൃ​ഷി​യാ​കെ ന​ശി​ച്ച വേ​ള​യി​ലും പ​ത​റാ​തെ ക​ർ​ഷ​ക​ർ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ണ്ട​തി​നാ​ലാ​ണ് വി​ള​വെ​ളു​പ്പ് ന​ട​ത്തു​വാ​ൻ സാ​ധി​ച്ച​ത്.
ചെ​ന്നി​ത്ത​ല സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​ക്കു സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​നു​ജോ​ർ​ജ്, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ​ൻ. നാ​രാ​യ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജേ​ക്ക​ബ് ഉ​മ്മ​ൻ, എ. ​മ​ഹേ​ന്ദ്ര​ൻ, എം.​എ​ച്ച്. റ​ഷീ​ദ്, സി. ​ജ​യ​ച​ന്ദ്ര​ൻ, പി.​എ​ൻ. ശെ​ൽ​വ​രാ​ജ​ൻ, വി.​കെ. ത​ങ്ക​ച്ച​ൻ, കെ. ​സ​ദാ​ശി​വ​ൻ​പി​ള്ള, ഫാ. ​സ്ക​റി​യ ക​ണ്ണ​മാ​ലി​ൽ, എം.​എം. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.