എടത്വ: എടത്വ ഗ്രാമപഞ്ചായത്ത് പരിധിയിലെ 2017-18 ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് പുതുക്കൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇന്നു മുതൽ ഏപ്രിൽ 14 വരെ നടക്കും.
ആരോഗ്യ ഇൻഷുറൻസ് കാർഡിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ആരെങ്കിലും ഒരാൾ സ്മാർട്ട് കാർഡും റേഷൻ കാർഡും പ്രീമിയം തുകയായ 30 രൂപയുമായി രാവിലെ 9.30 നും വൈകുന്നേരം അഞ്ചിനും ഇടയിൽ എത്തണമെന്നും ഗൃഹനാഥൻ ഒഴികെ കാർഡിൽ ഉൾപ്പെട്ട ഏതെങ്കിലും അംഗത്തിന് 60 വയസ്സ് തികയുന്നുവെങ്കിൽ വയസ്സ് തെളിയിക്കുന്ന രേഖയുമായി എത്തി കാർഡിൽ വയസ് രേഖപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു. ഇന്ന് വാർഡ് ഒന്ന്. നാളെ വാർഡ് രണ്ട്, 31 ന് വാർഡ് മൂന്ന്, ഏപ്രിൽ ഒന്ന് വാർഡ് നാല്, രണ്ട് വാർഡ് അഞ്ച്, മൂന്ന് വാർഡ് ആറ്, നാലിന് വാർഡ് ഏഴ്, അഞ്ചിന് വാർഡ് എട്ട്, ആറിന് വാർഡ് ഒൻപത്, ഏഴിന് വാർഡ് 10, എട്ടിന് വാർഡ് 11, ഒൻപതിന് വാർഡ് 12, 10 ന് വാർഡ് 13, 11 ന് വാർഡ് 14, 12 ന് വാർഡ് 15.