ചിരഞ്ജീവി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം സെയ് റാ നരസിംഹ റെഡ്ഡി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ രണ്ടിന് ചിത്രം തീയറ്ററുകളിലെത്തും. സുരേന്ദർ റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സ്വാതന്ത്രസമര സേനാനിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് സിനിമ പറയുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമയിൽ അമിതാഭ് ബച്ചൻ, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, നയൻതാര, നിഹാരിക, ജഗപതി ബാബു തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
കോയിൻഡെല്ല പ്രൊഡക്ഷൻസിന്റെ ബാനറിൽ റാംചരണാണ് സിനിമ നിർമിക്കുന്നത്.