+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീപക്ഷത്തു നിന്ന് ബാ​ബു തി​രു​വ​ല്ല​യു​ടെ "മൗ​നം'

ഇ​രു​പ​ത്തി​നാ​ലാം വ​യ​സി​ൽ ​ഒ​രു മി​ന്നാ​മി​നു​ങ്ങി​ന്‍റെ നു​റു​ങ്ങു​വെ​ട്ടം എ​ന്ന ചി​ത്രം നി​ർ​മി​ച്ചുകൊ​ണ്ട് സി​നി​മാ​രം​ഗ​ത്തെ​ത്തി​യ ബാ​ബു തി​രു​വ​ല്ല സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ
സ്ത്രീപക്ഷത്തു നിന്ന് ബാ​ബു തി​രു​വ​ല്ല​യു​ടെ
ഇ​രു​പ​ത്തി​നാ​ലാം വ​യ​സി​ൽ ​ഒ​രു മി​ന്നാ​മി​നു​ങ്ങി​ന്‍റെ നു​റു​ങ്ങു​വെ​ട്ടം എ​ന്ന ചി​ത്രം നി​ർ​മി​ച്ചുകൊ​ണ്ട് സി​നി​മാ​രം​ഗ​ത്തെ​ത്തി​യ ബാ​ബു തി​രു​വ​ല്ല സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് മൗ​നം. പ​ത്ത് ചി​ത്ര​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​യ ക്രോ​സ് റോ​ഡി​ലെ ഒ​രു ചി​ത്ര​മാ​ണ് ​മൗ​നം. ജീ​വി​ത​ത്തി​ന്‍റെ വ​ഴി അ​ട​ഞ്ഞുപോ​യ സ്ത്രീ​ക​ളു​ടെ ക​ഥ പ​റ​യു​ന്ന പ​ത്ത് ചി​ത്ര​ങ്ങ​ളി​ൽ, പു​തു​മ​യു​ള്ളൊ​രു പ്ര​മേ​യ​വു​മാ​യാ​ണ് മൗ​നം എ​ത്തു​ന്ന​ത്. ജീ​വി​ത​ത്തി​ൽ പ​ല​പ്പോ​ഴും മൗ​നം പാ​ലി​ക്കേ​ണ്ടി വ​ന്ന ഒ​രു ക​ന്യാ​സ്ത്രീ​യു​ടെ ക​ഥ ഹൃ​ദ​യ​ത്തി​ൽ ത​ട്ടു​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. പോളേട്ടന്‍റെ വീട്, ടിയാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ യുവനടി മാനസ രാധാകൃഷ്ണനാണ് മൗനത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.



ഒ​രു മി​ന്നാ​മി​നു​ങ്ങി​ന്‍റെ നു​റു​ങ്ങു വെ​ട്ടം, ​അ​മ​രം, സ​വി​ധം, സ​മാ​ഗ​മംതു​ട​ങ്ങയ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും, ത​നി​യെ, ത​നി​ച്ച​ല്ല ഞാ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്ത ബാ​ബു തി​രു​വ​ല്ല​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണിത്. ത​നി​യെഎ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2007-ലെ ​സം​സ്ഥാ​ന അ​വാ​ർ​ഡും, ​ത​നി​ച്ച​ല്ല ഞാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2012 -ലെ ​ദേ​ശീ​യ അ​വാ​ർ​ഡും നേ​ടി​യ ബാ​ബു തി​രു​വ​ല്ല, ത​ന്‍റെ എ​ല്ലാ ചി​ത്ര​ങ്ങ​ളി​ലും വേ​ട്ട​യാ​ട​പ്പെ​ടു​ന്ന സ്ത്രീ​ക​ളു​ടെ ക​ഥ​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ​മൗ​നം എ​ന്ന ചി​ത്രം ഈ ​ശ്രേ​ണി​യി​ലെ ഒ​രു ചി​ത്ര​മാ​യി മാ​റു​ന്നു.

അ​നു മോ​ഹ​ൻ, സീ​മ ജി. ​നാ​യ​ർ, ജോ​ജ​ൻ, പു​ത്തി​ല്ലം ഭാ​സി, രാ​ധി​ക, ശ​ശി എ​ന്നി​വ​രും ചിത്രത്തിൽ വേഷമിടുന്നു. ഒ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണന്‍റെ വരികൾക്ക് ബി​ജി​പാ​ൽ സംഗീതം പകരുന്നു. സൺഡേ ക്ലബ് ആണ് ചിത്രം നിർമിക്കുന്നത്.