എന്റെ ഭർത്താവ് ഉള്ളി കഴിക്കരുത്, ഭർത്താവാകാൻ പോകുന്നയാളുടെ നിറം, ജാതി, മതം ഒന്നും പ്രശ്നമല്ല, ഭർത്താവിന്റെ മസിൽ വലിപ്പത്തിലോ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിലോ താത്പര്യമില്ല, അദ്ദേഹത്തിന് നീന്തൽ അറിയണമെന്ന നിർബന്ധവുമില്ല- ബോളിവുഡ് സുന്ദരി ആദ ശർമ്മ വരനെത്തേടിക്കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് ഈ കുറിപ്പ്.
WANTED : Groom who does'nt eat onions.Caste, colour, religion, shoe size, visa, swimming abilities, bicep size, instagram followers, horoscope no bar
— Adah Sharma (@adah_sharma) September 21, 2019
He should be willing to cook 3 times a day with a smiling face and shave regularly. Cont'd... pic.twitter.com/rqYh1dzFGv
ഭർത്താവ് മൂന്നുനേരവും ഭക്ഷണം പാകം ചെയ്ത് ചിരിച്ച മുഖത്തോടെ തനിക്കു വിളന്പിത്തരണമെന്നും ആദ ശർമ്മ പറയുന്നു. വിചിത്രങ്ങളായ ഡിമാൻഡുകൾ വേറെയുമുണ്ട്. ഭർത്താവ് പരന്പരാഗത ഇന്ത്യൻ വസ്ത്രങ്ങളേ ധരിക്കാവൂ.എന്നും മുഖം ഷേവ് ചെയ്യണം. എല്ലാ ഇന്ത്യൻ ഭാഷകളിലുള്ള സിനിമകളും കാണണം. മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല തുടങ്ങിയ നിർദേശങ്ങളുമുണ്ട്. മാത്രമല്ല കുടിക്കാനായി ഒരു ദിവസം അഞ്ചു ലിറ്റർ വെള്ളം മാത്രമേ ഭർത്താവിനു നൽകുകയുള്ളൂ എന്നും ആദ ശർമ്മ പറയുന്നു.
Contd...he must wear only traditional indian clothes.He will be provided with 5 litres of water to drink per day bt alcohol and animal consumption is prohibited inside and outside household premises.He should show respect towards all language indian movies and enjoy watching them pic.twitter.com/byZYGFKWD8
— Adah Sharma (@adah_sharma) September 21, 2019
എന്തായാലും ആദ ശർമ്മയുടെ ഡിമാൻഡുകൾ തമാശയാണോ കാര്യമാണോ എന്നറിയാതെ കുഴങ്ങുകയാണ് ആരാധകർ.