കങ്കണ തലൈവി ആകാനുള്ള തയാറെടുപ്പ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കങ്കണ റണൗത്ത് നായികയായി എത്തുന്ന ചിത്രമാണ് തലൈവി. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ആദ്യഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കഥാപാത്രമായി മാറാന്‍ പ്രോസ്തെറ്റിക്ക് മേക്കപ്പ് നടത്തുന്ന കങ്കണയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. പൂർണമായി രൂപമാറ്റം വരുത്താൻ ആണ് മിക്കപ്പോഴും പ്രോസ്തെറ്റിക് മേക്കപ്പ് നടത്തുന്നത്. സയൻസ് ഫിക്ഷൻ ഹോളിവുഡ് ചിത്രങ്ങളിൽ ഇത് സാധാരണയായി ഉപയോഗിക്കുന്നതാണ്. ലോസ് ഏഞ്ചലസിലെ ജേസൺ കോളിൻസ് സ്റ്റുഡിയോയിൽ ആണ് കങ്കണ പ്രോസ്തെറ്റിക്ക് മേക്കപ്പ് നടത്തിയത്.
എഎല്‍ വിജയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം പുറത്തിറക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് ചിത്രം നിർമിക്കുന്നത്. സംഗീതം- ജി.വി പ്രകാശ്.