ഫോറൻസിക് എന്ന ചിത്രത്തിന്റെ തയാറെടുപ്പുകളുടെ ഭാഗമായി ടോവിനോ തോമസ് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് ലാബും, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ടിലെ ഫോറൻസിക്ക് റിസേർച്ച് സെന്ററും സന്ദർശിച്ചു.
മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് ഫോറൻസിക്. സെവൻത് ഡേയുടെ തിരക്കഥകൃത്ത് അഖിൽ പോൾ, അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ പതിനെട്ടിന് പാലക്കാട്ട് ആരംഭിക്കും.
മംമ്ത മോഹൻദാസ് നായികയാവുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ്, ഗിജു ജോണ്, റിബ മോണിക്ക ജോണ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജുവിസ് പ്രൊഡ്കഷൻസിന്റെ ബാനറിൽ സിജു മാത്യു ,നെവിസ് സേവ്യർ എന്നിവർക്കൊപ്പം രാഗം മൂവീസ് രാജു മല്യത്ത് അസോസിയേറ്റ് ചെയ്ത് നിർമിക്കുന്ന ഫോറൻസിക് സെഞ്ചുറി ഫിലിംസ് വിഷുവിന് തിയറ്ററിൽ എത്തിക്കും.