അപ്പാനി ശരത്, മാളവിക മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലവ് എഫ്എമ്മിന്റെ പോസ്റ്റർ പുറത്തുവിട്ടു. ശ്രീദേവ് കപൂറാണ് സിനിമ സംവിധാനം ചെയ്യുന്നത്. പി. ജിംഷർ, ഷാജു കൊടിയൻ എന്നിവരാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.
സിനോജ് അങ്കമാലി, വിജിലേഷ്, ടിറ്റോ വിത്സണ്, ജാനകി കൃഷ്ണൻ, സിനിൽ സൈനൂദീൻ, മാമുക്കോയ, ദേവൻ, ബോബൻ ആലുമ്മൂടൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.