+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിത്രകലാധ്യാപകൻ സിബി മാസ്റ്റർ 36വർഷത്തെ സേവനത്തിനുശേഷം പടിയിറങ്ങുന്നു

ചങ്ങനാശേരി: നൂറുകണക്കിന് വിദ്യാർഥികൾക്ക് ചിത്രകലയിൽ പാടവം പകർന്നു നൽകിയ അധ്യാപകൻ സിബി മാസ്റ്റർ പടിയിറങ്ങുന്നു. ആലപ്പുഴ ജില്ലയിലെ തലവടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 30വർഷത്തെ സേവനത്തിനു ശേഷമാണ് ആർട്ട
ചിത്രകലാധ്യാപകൻ സിബി മാസ്റ്റർ 36വർഷത്തെ  സേവനത്തിനുശേഷം പടിയിറങ്ങുന്നു
ചങ്ങനാശേരി: നൂറുകണക്കിന് വിദ്യാർഥികൾക്ക് ചിത്രകലയിൽ പാടവം പകർന്നു നൽകിയ അധ്യാപകൻ സിബി മാസ്റ്റർ പടിയിറങ്ങുന്നു. ആലപ്പുഴ ജില്ലയിലെ തലവടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 30വർഷത്തെ സേവനത്തിനു ശേഷമാണ് ആർട്ടിസ്റ്റ് സിബി എന്ന പ്രശസ്ത ചിത്രകലാധ്യാപകൻ പടിയിറങ്ങുന്നത്. ചിത്രകലയുടെ വിവിധ മേഖലകൾ അനായാസം കൈകാര്യം ചെയ്യുന്ന സിബി മാസ്റ്ററുടെ ശിക്ഷണത്തിൽ നിരവധി കുട്ടികളാണ് ഈ രംഗത്ത് കഴിവുകൾ സമ്പാദിച്ചത്.

തലവടി സ്കൂളിൽ മുക്കാൽ ലക്ഷത്തോളം രൂപ സ്വന്തമായി മുടക്കി അമ്പത് ചിത്രങ്ങൾ വരച്ച് കുട്ടികൾക്കായി മനോഹരമായ ആർട്ട് ഗാലറി സജ്‌ജമാക്കിയശേഷമാണ് സിബി മാസ്റ്റർ വിരമിക്കുന്നത്. തലവടി സ്കൂളിൽ എത്തുന്നതിനു മുമ്പ് ആറ്വർഷക്കാലം കിടങ്ങറ ഗവൺമെന്റ് ഹൈസ്കൂളിലും ഇദ്ദേഹം അധ്യാപകനായിരുന്നു.

അധ്യാപകവൃത്തിയോടൊപ്പം ചിത്രകലാരംഗത്ത് നിറഞ്ഞുനില്ക്കുന്ന സിബി മാസ്റ്റർ ചെറുപ്രായത്തിൽതന്നെ ചിത്രരചനയിൽ വിരുത് തെളിയിച്ചു. മൂവായിരത്തോളം പ്രശസ്തമായ ചിത്രങ്ങൾ വരച്ച ഇദ്ദേഹത്തിന്റെ കരവിരുതിൽ മൂന്നൂറിലേറെ തിരുവത്താഴ ചിത്രങ്ങൾ വിരിഞ്ഞു. കേരളത്തിനകത്തും പുറത്തുമെന്നല്ല വദേശത്തുപോലുമുള്ള ദൈവാലയങ്ങളിൽ സിബി മാസ്റ്ററിന്റെ ചിത്രങ്ങൾ സ്‌ഥാനം പിടിച്ചിട്ടുണ്ട്. വിദ്യാർഥികളെ പങ്കെടുപ്പിച്ച് 100 അടി ഉയരത്തിൽ പ്രകൃതി സംരക്ഷണ ആശയം ഉൾക്കൊള്ളിച്ച് സ്കൂളിൽ വരച്ച ചിത്രം ഏവരുടേയും മനം കവരുന്നതാണ്. ടിവി ചാനലുകളിലും റേഡിയോകളിലും നിരവധി ചിത്രകലാ പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള ഇദ്ദേഹം നിരവധി പ്രസ്‌ഥാനങ്ങളുടെ ലോഗോകളും വിഭാവനം ചെയ്തിട്ടുണ്ട്.

അധ്യാപന രംഗത്തും കലാരംഗത്തും കാട്ടിയ മികവിന് ഗുരുശ്രേഷ്ഠ അവാർഡ്, കത്തോലിക്കാ കോൺഗ്രസ് അവാർഡ് എന്നീ പുരസ്കാരങ്ങളും ഇദ്ദേഹം കരസ്‌ഥമാക്കിയിട്ടുണ്ട്. അധ്യാപന രംഗത്തുനിന്നും പടിയിറങ്ങുമ്പോൾ ചീരഞ്ചിറയിലെ വീട്ടിൽ കുട്ടികൾക്ക് ചിത്രകലയിൽ പരിജ്‌ഞാനം നൽകാനാണ് സിബി മാസ്റ്ററിന്റെ തീരുമാനം.