+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക ജലദിനാചരണം ജലസംരക്ഷണത്തിനായി നാടൊന്നിച്ചു

ആലപ്പുഴ: ജീവന്റെ നിലനിൽപ്പിനാധാരമായ ജലം സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതി ലോക ജലദിനാചരണം.കാലം തെറ്റിയെത്തിയ വേനലിൽ കുടിനീരിയായി പലയിടങ്ങളിലും ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ജലസംരക്ഷണ
ലോക ജലദിനാചരണം ജലസംരക്ഷണത്തിനായി നാടൊന്നിച്ചു
ആലപ്പുഴ: ജീവന്റെ നിലനിൽപ്പിനാധാരമായ ജലം സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതി ലോക ജലദിനാചരണം.കാലം തെറ്റിയെത്തിയ വേനലിൽ കുടിനീരിയായി പലയിടങ്ങളിലും ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് ജലദിനമെത്തിയത്.സർക്കാരിന്റെയും,വിവിധ വിദ്യാലയങ്ങളുടെയും സന്നദ്ധ സംഘനകളുടെയും ആഭിമുഖ്യത്തിലാണ് ജില്ലയിൽ ജലദിനാചരണം നടന്നത്.ജല സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിവിധ പരിപാടികളാണ് ദിനാചരണഭാഗമായി നടന്നത്.പതിറ്റാണ്ടുകളായി മലിനീകരിക്കപ്പെട്ട് കിടന്ന പൊതു ജലാശയങ്ങൾ ശുചീകരിച്ചും ജലസംരക്ഷണത്തിനായുള്ള മഴക്കുഴി നിർമ്മാണടക്കമുള്ള പ്രവർത്തനങ്ങളടക്കമുള്ളവ നടത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും നടന്ന ദിനാചരണ പ്രവർത്തനങ്ങളിൽ ആയിരങ്ങളാണ് പങ്കാളികളായത്.

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്തിന്റെയും തുടർ വിദ്യാകേന്ദ്രത്തിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ജലദിനം ആചരിച്ചു. ഗാനരചയിതാവ് രാജീവ് ആലുങ്കൽ ജലദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജഗദീഷ് അധ്യക്ഷനായി.ആർ. ഗീതമ്മ, വിജിയമ്മ, ടി.ആർ. സ്വപ്ന, ഷമീന, മുരളി ഉമാദാസ്, സതിയമ്മ എന്നിവർ പ്രസംഗിച്ചു. ചേർത്തല തെക്ക് ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലോക ജലദിനം ആചരിച്ചു. പ്രഥമാധ്യാപകൻ സി.ഡി. ഫിലിപ്പോസ് ബോധവത്കരണ ക്ലാസെടുത്തു. അധ്യാപിക ഒ. സജിനി ജലസംരക്ഷണ പ്രതിജ്‌ഞചൊല്ലി.

ആലപ്പുഴ: ജലസംരക്ഷണ മിഷൻ ആലപ്പുഴ ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക ജലദിനാചരണത്തോടനുബന്ധിച്ചു ജില്ലയിലെ പഞ്ചായത്ത്–മുനിസിപ്പൽ വാർഡുകൾ കേന്ദ്രീകരിച്ച് പൊതുജലസ്രോതസുകളുടെ സ്‌ഥിതി വിവരക്കണക്ക് ശേഖരണത്തിനു തുടക്കമായി. വിവര ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജലസംരക്ഷണ മിഷൻ ജില്ലാ ചെയർമാൻ ഹസൻ എം. പൈങ്ങാമഠം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്. സുധാകരൻ അധ്യക്ഷത വഹിച്ചു. ജലസംരക്ഷണ പ്രതിജ്‌ഞ ജനതാദൾ–എസ് ജില്ലാ സെക്രട്ടറി പി.ജെ. കുര്യൻ ചൊല്ലിക്കൊടുത്തു. ഷൈബു കെ.ജോൺ, റ്റി.എം. സുബാഷ് , രാധാകൃഷ്ണൻ കളർകോട്, ടിൻസൻ തോമസ് ചേർത്തല, നിസ്താർ കായംകുളം, സ്റ്റീഫൻ മാവേലിക്കര, എ.ആർ. അൻസർ, എ. സിറാജുദ്ദീൻ മുസ്ലിയാർ, മുഹമ്മദ് റിയാസ്, പി.എ. സജീവ്, എച്ച്. നൗഷാദ്, ജഗന്നാഥ് ജി. കുന്നശേരിൽ, ആശാ ഹരി, കെ. മണിലാൽ, ബിജു പുറക്കാട്, ഇ. ഖാലിദ്, അൻഷാദ് കാക്കാഴം,എന്നിവർ പ്രസംഗിച്ചു.

ആലപ്പുഴ: ജലത്തിന്റെ ഉപഭോഗം സംബന്ധിച്ചുള്ള വസ്തുതകൾ വിവരിക്കുന്ന പഠനങ്ങൾ പാഠ്യക്രമത്തിന്റെ ഭാഗമാക്കണമെന്ന് ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ. ലോക ജലദിനത്തോടനുബന്ധിച്ചു നടത്തിയ ജലസംരക്ഷണ പ്രതിജ്‌ഞാ സമ്മേളനം പള്ളാത്തുരുത്തിക്കടവിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബേബി പാറക്കാടൻ. ജലസംഭരണികളിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഇതര വസ്തുക്കളും സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും സമൂഹത്തെ ആകെയാണ് മലിനപ്പെടുത്തുന്നതെന്ന തിരിച്ചറിവ് സമൂഹം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഗാന്ധിയൻ ദർശനവേദി വൈസ് ചെയർമാൻ പി.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു. ജലസംരക്ഷണ പ്രതിജ്‌ഞ എം.എ. ജോൺ മാടമന ചൊല്ലിക്കൊടുത്തു. മൗലാനാ ബഷീർഹാജി, ഇ. ഷാബ്ദീൻ, റോജോ ജോസഫ്, ജോർജ് തോമസ് ഞാറക്കാട്, ടി.എം. സന്തോഷ്, എൻ.എൻ. ഗോപിക്കുട്ടൻ, ജോസഫ് പാട്രിക്, ബി. സുജാതൻ, ആന്റണി കരിപ്പാശേരി, ജേക്കബ് എട്ടിൽ, ലൈസമ്മ ബേബി, കുഞ്ഞുമോൾ രാജ എന്നിവർ പങ്കെടുത്തു. ജലമലിനീകരണത്തിന് കാരണമാകുന്ന പ്ലാസ്റ്റിക് നിക്ഷേപിക്കുന്നവരുടെ മേൽ ശക്‌തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.

എടത്വ: ലോക ജലദിനത്തിൽ സ്കൂൾ വളപ്പിൽ മഴക്കുഴി നിർമിച്ചു. ചെത്തിപ്പുരയ്ക്കൽ ഗവ. എൽപി സ്കൂൾ വളപ്പിലാണ് മഴക്കുഴി നിർമിച്ചത്. തലവടി ഗ്രാമ പഞ്ചായത്തംഗം പി.കെ. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ കെ.ഐ. സുനു, ജെ. ജയശങ്കർ, ശ്രീജ വിനോദ് എന്നിവർ നേതൃത്വം നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ സഹായത്തോടുകൂടി ഈ പദ്ധതി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ.

ചെങ്ങന്നൂർ: ലോക ജലദിനത്തിൽ ഉത്രപ്പള്ളിയാറിന്റെ വരിക്കയിൽ പാലത്തിനു സമീപത്തെ തോട് വൃത്തിയാക്കി. വർഷങ്ങളായി മാലിന്യവും കളകളും പുല്ലും വളർന്ന് മൂടി നീരൊഴുക്ക് നിലച്ച ഭാഗമാണ് ഇന്നലെ ആലാ ഗ്രാമപഞ്ചായത്തിലെ ജനകീയ സമിതി പ്രവർത്തകർ വൃത്തിയാക്കിയത്. 20ൽ അധികം തൊഴിലാളികൾ ജെസിബിയുടെ സഹായത്തോടെയാണ് 500 മീറ്റർ വരുന്ന തോട്ടിലെ മാലിന്യം നീക്കം ചെയ്തത്. തോടിന്റെ ശോച്യാവസ്‌ഥകാരണം സമീപത്തെ കിണറുകളിലെ വെള്ളവും മലിനപ്പെടുന്ന അവസ്‌ഥയിലായിരുന്നു. സമിതി പ്രവർത്തകരായ ഷാജിജോൺ തോട്ടപ്പുഴ, സണ്ണി വരിക്കയിൽ, ജോയി ബഥേൽ, സന്തോഷ് കുളങ്ങര, തമ്പി മേലെമഠത്തിൽ, ഓമനക്കുട്ടൻ കൊട്ടമണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി. അടുത്ത നടപടിയായി പാലത്തിനിരുവശവും മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡും നിരീക്ഷണ കാമറയും വയ്ക്കുവാനും പരിപാടിയുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.