+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അക്ഷരാദരവ് നാളെ

ആലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ചിരിക്കുന്ന അക്ഷരാദരവ് പരിപാടി നാളെ നടക്കും. വൈകുന്നേരം 4.30നു നടക്കുന്ന പരിപാടി കളക്ടർ വീണ എൻ. മാധവൻ ഉദ്ഘാടനം ചെയ്യും. ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ സ്വർണമെഡൽ നേടിയ
അക്ഷരാദരവ് നാളെ
ആലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ചിരിക്കുന്ന അക്ഷരാദരവ് പരിപാടി നാളെ നടക്കും. വൈകുന്നേരം 4.30നു നടക്കുന്ന പരിപാടി കളക്ടർ വീണ എൻ. മാധവൻ ഉദ്ഘാടനം ചെയ്യും. ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ സ്വർണമെഡൽ നേടിയ ടി.കെ. വികാസ്, രാഷ്ര്‌ടപതിയുടെ ഫയർസർവീസ് മെഡൽ ലഭിച്ച എ. നൗഷാദ്, മികച്ച ആർജെക്കുള്ള മീഡിയ എക്സലൻസ് അവാർഡ് ലഭിച്ച സന്തോഷി റാണി സാഹ, സംസ്‌ഥാന നവോഥാന പുരസ്കാരം ലഭിച്ച പി.സി. സിക്സ്റ്റസ്, മട്ടുപ്പാവ് ജൈവകർഷകനുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ അക്ഷയശ്രീ പുരസ്കാരം ലഭിച്ച കെ.എസ്. അഷറഫ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ സർഗോത്സവത്തിൽ ഒന്നാം സ്‌ഥാനത്തിനർഹമായ പറവൂർ പബ്ലിക് ലൈബ്രറിയുടെ നാടകത്തിന്റെ സംവിധായകൻ ജോബ് മഠത്തിൽ, നാടകത്തിൽ അഭിനയിച്ച ബാലവേദി അംഗങ്ങൾ, ജനകീയ വായനാമത്സരത്തിൽ ജില്ലയിലും താലൂക്കിലും ഒന്നാംസ്‌ഥാനം നേടിയ കെ. രാജൻ, സ്കൂൾ, കോളജ് തലങ്ങളിൽ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ പ്രദേശത്തെ കുട്ടികളെയും ആദരിക്കും.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു ഉപഹാരങ്ങൾ നൽകും. പ്രസിഡന്റ് പി.കെ. വിശ്വനാഥൻ, സി.കെ. രതികുമാർ, എസ്. ഷുക്കൂർ, ഡോ. എസ്. അജയകുമാർ, കാൽ എം. മാക്കിയിൽ, വി.ജെ. ജോസഫ്, സെക്രട്ടറി ഒ. ഷാജഹാൻ, ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിക്കും.