+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാടുവെട്ടൂർ പള്ളി പെരുനാൾ

ചെങ്ങന്നൂർ: ചരിത്ര പ്രസിദ്ധമായ കാടുവെട്ടൂർ സെന്റ് മേരീസ് പള്ളിപ്പെരുന്നാളും വല്യൗപ്പന്റെ ശ്രാദ്ധവും വിവിധ ചടങ്ങുകളോടെ 25, 26 തീയതികളിൽ നടക്കും. 25നു രാവിലെ 7.30നു പ്രഭാത നമസ്കാരം, തുടർന്നു നടക്കുന്ന
കാടുവെട്ടൂർ പള്ളി പെരുനാൾ
ചെങ്ങന്നൂർ: ചരിത്ര പ്രസിദ്ധമായ കാടുവെട്ടൂർ സെന്റ് മേരീസ് പള്ളിപ്പെരുന്നാളും വല്യൗപ്പന്റെ ശ്രാദ്ധവും വിവിധ ചടങ്ങുകളോടെ 25, 26 തീയതികളിൽ നടക്കും. 25നു രാവിലെ 7.30നു പ്രഭാത നമസ്കാരം, തുടർന്നു നടക്കുന്ന വിശുദ്ധകുർബാനയ്ക്കു കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് മുഖ്യ കാർമികത്വം വഹിക്കും.

ഇതോടനുബന്ധിച്ച് പി.ടി. മാത്യു കോർ എപ്പിസ്കോപ്പയെ ആദരിക്കും. 9.30നു കബറിങ്കൽ ധൂപ പ്രാർഥന, 10.30നു കുടുംബയോഗം, ആറിനു സന്ധ്യാ നമസ്കാരം, ഏഴിനു റാസ, രാത്രി എട്ടിനു കബറിങ്കൽ ധൂപ പ്രാർഥന, 26നു രാവിലെ 7.30നു പ്രഭാത നമസ്കാരം, തുടർന്ന് ഡോ. സഖറിയ മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി റവ. ഡോ. എം.ഒ. ജോൺ, പത്തനാപുരം മൗണ്ട് താബോർ ദയറ സി.ഒ. ജോസഫ് റമ്പാൻ എന്നിവർ സഹ കാർമികരാകും. 10നു ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യ രക്ഷാധികാരി ഡോ. സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മന്ത്രി മാത്യു ടി. തോമസ് പള്ളിക്കടവ് പുനർ നിർമാണ ഉദ്ഘാടനം നിർവഹിക്കും. കെ.കെ. രാമചന്ദ്രൻനായർ എംഎൽഎ മുഖ്യ പ്രഭാഷണവും, മുൻ എംഎൽഎ പി.സി. വിഷ്ണുനാഥ് വിവിധ വിദ്യാഭ്യാസ അവാർഡ് ദാനവും നിർവഹിക്കും. ജീവകാരുണ്യ ഫണ്ട് വിതരണം ബിജെപി നിർവാഹക സമിതിയംഗം പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കും. ഫാ. എം.ഒ. ജോൺ, തോമസ് കോയാട്ട്, കുമാരി ജോമി അനു ഐസക് എന്നിവരെ ചടങ്ങിൽ ആദരിക്കും.

നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജി. കൃഷ്ണകുമാർ, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ, വാർഡംഗം സ്മിതാ ജയൻ, കുടുംബയോഗം ജനറൽ സെക്രട്ടറി ഷൈൻ കാടുവെട്ടൂർ, മുൻ പ്രസിഡന്റ് തോമസ് കാടുവെട്ടൂർ എന്നിവർ പ്രസംഗിക്കും. 10 മുതൽ പള്ളിപ്പടിക്കൽ നിന്നും റാസ, കബറിങ്കൽ ധൂപ പ്രാർഥന എന്നിവയും 11.30നു സമൂഹ സദ്യ. തുടർന്ന് നേർച്ച സാധനങ്ങളുടെ ലേലം എന്നിവയും നടക്കുമെന്ന് ഭരണ സമിതി അംഗങ്ങളായ പി.ടി. മാത്യു കോർ എപ്പിസ്കോപ്പ, ജനറൽ സെക്രട്ടറി ഷൈൻ കാടുവെട്ടൂർ, കൺവീനർ ജിജി കാടുവെട്ടൂർ എന്നിവർ അറിയിച്ചു.