+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനുസ്മരണ സമ്മേളനം നടത്തി

ആലപ്പുഴ: സിപിഐ മുൻ സംസ്‌ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് വലിയചുടുകാട് രക്‌തസാക്ഷി മണ്ഡപത്തിൽ അനുസ്മരണസമ്മേളനം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്
അനുസ്മരണ സമ്മേളനം നടത്തി
ആലപ്പുഴ: സിപിഐ മുൻ സംസ്‌ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് വലിയചുടുകാട് രക്‌തസാക്ഷി മണ്ഡപത്തിൽ അനുസ്മരണസമ്മേളനം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു.

സംസ്‌ഥാന എക്സിക്യൂട്ടീവ് അംഗം ടി. പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്‌ഥാന കൗൺസിൽ അംഗങ്ങളായ ജോയിക്കുട്ടിജോസ്, പി. ജ്യോതിസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി. സത്യനേശൻ, മണ്ഡലം സെക്രട്ടറിമാരായ വി.എം. ഹരിഹരൻ, എൻ.എസ്. ശിവപ്രസാദ്, ജില്ലാ കൗൺസിൽ അംഗങ്ങളായ പി.പി. ഗീത, ആർ. സുരേഷ്, കമാൽ മാക്കിയിൽ എന്നിവർ പ്രസംഗിച്ചു. സി.കെയുടെ കുടുംബാഗംങ്ങളും പാർട്ടി പ്രവർത്തകരും പുഷ്പാർച്ചനയിൽ പങ്കാളികളായി. ഉച്ചയ്ക്ക് സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു എന്നിവർ പുഷ്പാർച്ചന നടത്തി.