+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേഷൻ മുൻഗണനാപട്ടികയിൽ കേന്ദ്ര–സംസ്‌ഥാന ജീവനക്കാരും

ചേർത്തല: ചേർത്തല താലൂക്കിലെ റേഷൻകാർഡ് മുൻഗണനാ പട്ടികയിൽ കടന്നുകൂടിയിട്ടുള്ളത് കേന്ദ്ര–സംസ്‌ഥാന ജീവനക്കാരും. താലൂക്ക് സപ്ലൈ ഓഫീസർ പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാരുടെ സംഘം വീടുകൾ സന
റേഷൻ മുൻഗണനാപട്ടികയിൽ കേന്ദ്ര–സംസ്‌ഥാന ജീവനക്കാരും
ചേർത്തല: ചേർത്തല താലൂക്കിലെ റേഷൻകാർഡ് മുൻഗണനാ പട്ടികയിൽ കടന്നുകൂടിയിട്ടുള്ളത് കേന്ദ്ര–സംസ്‌ഥാന ജീവനക്കാരും. താലൂക്ക് സപ്ലൈ ഓഫീസർ പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാരുടെ സംഘം വീടുകൾ സന്ദർശിച്ച് പരിശോധന നടത്തിയപ്പോഴാണ് അനർഹരെ കണ്ടെത്തിയത്.

സർക്കാർ ജീവക്കാരെ കൂടാതെ ആഡംബര നാലുചക്രവാഹനമുള്ളവർ, ബിസിനസ് സ്‌ഥാപന ഉടമകൾ തുടങ്ങി മുപ്പതിലധികംപേർ അനർഹരാണെന്ന് കണ്ടെത്തി. ഇവരെ മുൻഗണനാപട്ടികയിൽ നിന്നും നീക്കം ചെയ്തു. അതോടൊപ്പം ഇവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി സംസ്‌ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു.

ആയിരം ചതുരശ്ര അടി കൂടുതൽ വിസ്തീർണമുള്ള വീടുകൾ, സ്വന്തമായി നാലുചക്രവാഹനമുള്ളവർ, ഒരു ഏക്കറിൽ കൂടുതൽ സ്‌ഥലമുള്ളവർ, സർക്കാർ–പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ജീവനക്കാർ, ആദായനികുതി നൽകുന്നവർ, സർക്കാർ സർവീസ് പെൻഷൻ വാങ്ങുന്നവർ തുടങ്ങിയ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുവാൻ അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവർ സ്വയം ഒഴിവാകുവാൻ സപ്ലൈ ഓഫീസർക്കു രേഖാമൂലം അപേക്ഷ നൽകണം. അല്ലാത്തപക്ഷം വീടുകൾ സന്ദർശിച്ചുള്ള പരിശോധനകൾ കൂടുതൽ ശക്‌തമായി തുടരുമെന്നും ഇത്തരക്കാക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ പി. രാധാകൃഷ്ണൻ അറിയിച്ചു.