ചേര്‍ത്തല: ഇതരസംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്ഡിനുമുന്വശമുള്ള ഫോര്‍ ബ്രദേഴ്സ് ബേക്കറിയില്‍ ജോലി ചെയ്തിരുന്ന പശ്ചിമബംഗാള്‍ സ്വദേശി ഉത്തര്‍ദിനാജ്പുര്‍ ചക്കൂലിയ ഗോദാസിമുല് ജമാല്‍പുര മുക്താര്‍ ആലം(31) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ ജോലിചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.