മാവേലിക്കര: നിയന്ത്രണംവിട്ട ബൈക്ക് മിനിലോറിയിൽ ഇടിച്ച് യുവാവ് തൽക്ഷണം മരിച്ചു. ചെന്നിത്തല, കോട്ടമുറി, മേക്കാട്ട് പുത്തൻവീട്ടിൽ തോമസ്(മോനച്ചൻ)-സാലി ദന്പതികളുടെ മകൻ മനു ടി. ഏബ്രഹാം(26) ആണ് മരിച്ചത്. പ്രയിക്കര പാലത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞു 3.15 നായിരുന്നു അപകടം. മാവേലിക്കരയിൽനിന്ന് ചെന്നിത്തലയിലുള്ള വീട്ടിലേക്ക് മടങ്ങവെ പ്രായിക്കര പാലത്തിൽവച്ച് നിയന്ത്രണംവിട്ട ബൈക്ക് മാവേലിക്കര ഭാഗത്തേക്ക് വന്ന മഹീന്ദ്രാ മാക്സിമോ വാഹനത്തിൽ ഇടിക്കുകയായിരുന്നു. വിദേശത്തായിരുന്ന ഇയാൾ ആറുമാസം മുന്പ് തിരികെ വന്നശേഷം കോട്ടയത്തെ ഒരു ഹോട്ടലിൽ ജോലിചെയ്തു വരികയായിരുന്നു.