+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേലൻ മഹാസഭ സംസ്‌ഥാന സമ്മേളനം ചേർത്തലയിൽ

ചേർത്തല: കേരള വേലൻ മഹാസഭ സംസ്‌ഥാന സമ്മേളനം 31, ഒന്ന് തീയതികളിൽ ചേർത്തല ടൗൺ ഹാളിൽ നടക്കും. 31നു മുഹമ്മയിൽ നിന്ന് കൊടിമരജാഥാ പ്രയാണം. വൈകുന്നേരം സമ്മേളന നഗരിയിൽ സംസ്‌ഥാന പ്രസിഡന്റ് ഡോ. എൻ.വി. ശശിധരൻ പതാ
വേലൻ മഹാസഭ സംസ്‌ഥാന സമ്മേളനം ചേർത്തലയിൽ
ചേർത്തല: കേരള വേലൻ മഹാസഭ സംസ്‌ഥാന സമ്മേളനം 31, ഒന്ന് തീയതികളിൽ ചേർത്തല ടൗൺ ഹാളിൽ നടക്കും. 31നു മുഹമ്മയിൽ നിന്ന് കൊടിമരജാഥാ പ്രയാണം. വൈകുന്നേരം സമ്മേളന നഗരിയിൽ സംസ്‌ഥാന പ്രസിഡന്റ് ഡോ. എൻ.വി. ശശിധരൻ പതാക ഉയർത്തും. ഒന്നിനു രാവിലെ 10നു പ്രതിനിധി സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും.

കെ.സി. വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ എ.എം. ആരിഫ് എംഎൽഎ ആദരിക്കും. സംഘമിത്രം സ്വാശ്രയസംഘം യൂണിറ്റ് ഉദ്ഘാടനം പി.സി. ജോർജ് എംഎൽഎയും കെവിഎംഎസ് വെബ്സൈറ്റ് ഉദ്ഘാടനം വി.പി. സജീന്ദ്രൻ എംഎൽഎയും നിർവഹിക്കും. വൈകുന്നേരം നാലിനു പ്രകടനവും അഞ്ചിനു പൊതുസമ്മേളനവും സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.