+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെട്ടിട നികുതി സമാഹരണം

രാമങ്കരി: രാമങ്കരി ഗ്രാമപഞ്ചായത്തിലെ 2016–17 വർഷംത്തെ കുടിശിക കെട്ടിടനികുതി സ്വീകരിക്കുന്നു. 31നു മുമ്പ് കുടിശിക സഹിതം അടയ്ക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കും. 660 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങളുടെ നാ
കെട്ടിട നികുതി സമാഹരണം
രാമങ്കരി: രാമങ്കരി ഗ്രാമപഞ്ചായത്തിലെ 2016–17 വർഷംത്തെ കുടിശിക കെട്ടിടനികുതി സ്വീകരിക്കുന്നു. 31നു മുമ്പ് കുടിശിക സഹിതം അടയ്ക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കും. 660 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങളുടെ നാളിതുവരെയുള്ള നികുതി അടച്ചു അപേക്ഷ തരുന്ന മുറയ്ക്കു കെട്ടിട നികുതി ഒഴിവാക്കും. നിശ്ചിത തീയതിക്കുള്ളിൽ കെട്ടിടനികുതി അടയ്ക്കാത്തവരുടെ പേരിൽ ജപ്തി, പ്രോസിക്യൂഷൻ നടപടികളുണ്ടാകുമെന്നും സെക്രട്ടറി അറിയിച്ചു.

നികുതി സ്വീകരിക്കുന്ന തീയതി, വാർഡ്, സ്‌ഥലങ്ങൾ. ഇന്ന് വാർഡ് രണ്ട്, മൂന്ന്–രാമങ്കരി പള്ളി. വാർഡ് എട്ട്, പത്ത്–ഊരുക്കരി പബ്ലിക് വായനശാല, നാളെ വാർഡ് നാല്, അഞ്ച്–എഫ്പിഎം സ്കൂൾ മാമ്പുഴക്കരി. വാർഡ് ഒമ്പത്–കാരേകാട്, 24 നു വാർഡ് ആറ്–ആംഗൻവാടി നമ്പർ 44 മാമ്പുഴക്കരി, വാർഡ് ഏഴ്, 11 വേഴപ്ര പോസ്റ്റ് ഓഫീസ്, 25നു വാർഡ് ഒന്ന്–എൻഎസ്എസ് കരയോഗം മണലാടി, വാർഡ് 12–ആംഗൻവാടി നമ്പർ 51, വാർഡ് 13–ബാലകൃഷ്ണൻ മെമ്മോറിയൽ കമ്യൂണിറ്റി ഹാൾ.