+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരിശീലനം

ആലപ്പുഴ: ഫിഷറീസ് വകുപ്പിനു കീഴിൽ സാഫിന്റെ നേതൃത്വത്തിൽ തീരമൈത്രി പദ്ധതിയുടെ ഭാഗമയി ചെറുകിട തൊഴിൽ സംരഭ യൂണിറ്റ് തുടങ്ങുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്‌താക്കൾക്ക് വേണ്ടി നാലുദിവസത്തെ റസിഡെൻഷ്യൽ സം
പരിശീലനം
ആലപ്പുഴ: ഫിഷറീസ് വകുപ്പിനു കീഴിൽ സാഫിന്റെ നേതൃത്വത്തിൽ തീരമൈത്രി പദ്ധതിയുടെ ഭാഗമയി ചെറുകിട തൊഴിൽ സംരഭ യൂണിറ്റ് തുടങ്ങുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്‌താക്കൾക്ക് വേണ്ടി നാലുദിവസത്തെ റസിഡെൻഷ്യൽ സംരഭകത്വ വികസന പരിശീലന പരിപാടി ആരഭിച്ചു.

ആലപ്പുഴ കർമസദനം ഹാളിൽ നടക്കുന്ന പരിശീലന പരിപാടി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എം.എസ്. സാജു ഉദ്ഘാടനം ചെയ്തു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എൽ. വിജിരാജ് അധ്യക്ഷത വഹിച്ചു. സാഫ് അസിസ്റ്റന്റ് നോഡൽ ഓഫീസർ രാകേഷ് സ്വാഗതവും ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ യു.ആർ. ഗിരീഷ് നന്ദിയും പറഞ്ഞു. ദേവരത്നന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.