+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫുട്ബോൾ പരിശീലനക്യാമ്പ്

ആലപ്പുഴ: ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ജില്ലാസ്പോർട്സ് കൗൺസിൽ, ആലപ്പിബീച്ച് ക്ലബ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ നാലുമുതൽ മേയ് 25വരെ ആലപ്പു
ഫുട്ബോൾ പരിശീലനക്യാമ്പ്
ആലപ്പുഴ: ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ജില്ലാസ്പോർട്സ് കൗൺസിൽ, ആലപ്പിബീച്ച് ക്ലബ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ നാലുമുതൽ മേയ് 25വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലാണ് പരിശീലനക്യാമ്പ്.

ആറുമുതൽ 16 വയസുവരെയുള്ളവർക്കാണ് അവസരം. ക്യാമ്പിന്റെ വിവിധ ഘട്ടങ്ങളിൽ മുൻഇന്ത്യൻ ഫുട്ബോൾ താരങ്ങളായ യു. ഷറഫലി, കെ.ടി. ചാക്കോ, സുനിൽകുമാർ, സംസ്‌ഥാന പരിശീലകൻ പീതാംബരൻ, സർവീസ് ടീം പരിശീലകൻ സജിത്ത്, മുൻ സംസ്‌ഥാന ടീം ക്യാപ്റ്റൻ ജീൻക്രിസ്റ്റിൻ എന്നിവർ ക്ലാസിനു നേതൃത്വം നല്കും. പങ്കെടുക്കുന്ന കുട്ടികൾക്കു ്അസോസിയേഷന്റെ സർട്ടിഫിക്കറ്റ് നല്കും. വിവരങ്ങൾക്ക് ഫോൺ: 8086166304, 9020666160.