+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഠനക്യാമ്പ് നടത്തി

ആലപ്പുഴ: ഓൾകേരള ഫോട്ടോ ഗ്രഫേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ യുണിറ്റി, മേഖല ജില്ലാ നേതാക്കൾക്കായുള്ള പഠനക്യാമ്പ് നടത്തി. എൻജിഒ യൂണിയൻ ഹാളിൽ നടന്ന ക്യാമ്പ് കളക്ടർ വീണ എൻ. മാധവൻ ഉദ്ഘാടനം
പഠനക്യാമ്പ് നടത്തി
ആലപ്പുഴ: ഓൾകേരള ഫോട്ടോ ഗ്രഫേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ യുണിറ്റി, മേഖല ജില്ലാ നേതാക്കൾക്കായുള്ള പഠനക്യാമ്പ് നടത്തി. എൻജിഒ യൂണിയൻ ഹാളിൽ നടന്ന ക്യാമ്പ് കളക്ടർ വീണ എൻ. മാധവൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള ചികിത്സാ സഹായവും കളക്ടർ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് സാനു ഭാസ്കർ അധ്യക്ഷത വഹിച്ചു. ഐഡി കാർഡു വിതരണം സംസ്‌ഥാന ജനറൽ സെക്രട്ടറി പ്രിമോസ് ബെൻ യേശുദാസ് നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ കെ.എ. അജീഷ്, സി. സോമൻ എന്നിവർ ക്ലാസെടുത്തു.

ജോസഫ് ചെറിയാൻ അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമജോജോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ കമ്മിറ്റി നിർമിക്കുന്ന എകെപിഎ ഭവൻ കൂപ്പൺ വില്പന വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് രാജു അപ്സരയ്ക്കു നല്കി ദലീമജോജ ഉദ്ഘാടനം ചെയ്തു. ടി.ജെ. വർഗീസ് ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.ജി. രാജു, ജോയി ഗ്രേസ്, എൻ. ഹരിലാൽ, മോനച്ചൻ തണ്ണിത്തോട്, ബി. രവീന്ദ്രൻ, കെ.ജി. മുരളി, സി.സി. ബാബു, ബി.ആർ. സുദർശനൻ, ആർ, ഉദയൻ, ജോസ് ജോസഫ്, ഡി. പ്രസാദ്, ജില്ലാ സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ്, ക്യാമ്പ് കോ–ഓർഡിനേറ്റർ പി.വി. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.