+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സെപ്റ്റംബർ 18 ന് ടോവിനോ തോമസ് പുറത്തു വിടും

സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടോവിനോ തോമസ് സെപ്റ്റംബർ 18ന് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തു വിടും. 2
ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സെപ്റ്റംബർ  18 ന് ടോവിനോ തോമസ് പുറത്തു വിടും

സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടോവിനോ തോമസ് സെപ്റ്റംബർ 18ന് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തു വിടും. 2019 ജനുവരിയിലാണ് ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ആദ്യത്തെ പോസ്റ്റർ പുറത്തിറങ്ങിയത്. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എക്സ് ഹൈറ്സ് ഡിസൈൻ അസ്സോസിയേറ്റസിന്റെ പ്രിൻസിപ്പൽ ഡിസൈനറും കോ ഫൗണ്ടറുമായ കെ കെ മുരളീധരനാണ് പോസ്റ്റർ രൂപകൽപന ചെയ്തിരിക്കുന്നത്.

മൂൻഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. സൈജു കുറുപ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ അണിനിരക്കുന്നുണ്ട്. ജയദേവൻ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറുമായ ചിത്രം നവംബർ 8 നാണ് റിലീസിനൊരുങ്ങുന്നത്.