നായിക വേഷത്തിൽ നിന്നും സഹോദരി വേഷത്തിലേക്ക് ചുവടുമാറി ഐശ്വര്യ രാജേഷ്. ശിവകാര്ത്തികേയൻ നായകനാകുന്ന നമ്മ വീട്ടുപിള്ളൈ എന്ന സിനിമയിലാണ് ഐശ്വര്യ സഹോദരി വേഷത്തിലെത്തുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.നിരവ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡി ഇമ്മൻ സംഗീത വിഭാഗം കൈകാര്യം ചെയ്യും.