+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രുതിഹാസൻ ഡേറ്റിംഗിൽ

തെ​ന്നി​ന്ത്യ​ൻ ന​ടി​യും ഉ​ല​ക​നാ​യ​ക​ൻ ക​മ​ല​ഹാ​സ​ന്‍റെ മ​ക​ളു​മാ​യ ന​ടി ശ്രു​തി​ഹാ​സ​നും ബ്രി​ട്ടീ​ഷ് ന​ട​നാ​യ കാ​മു​ക​നു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളി​ൽ ചൂ​ട​ൻ ച​ർ​ച്ച​യാ​വു​ന്ന
ശ്രുതിഹാസൻ ഡേറ്റിംഗിൽ
തെ​ന്നി​ന്ത്യ​ൻ ന​ടി​യും ഉ​ല​ക​നാ​യ​ക​ൻ ക​മ​ല​ഹാ​സ​ന്‍റെ മ​ക​ളു​മാ​യ ന​ടി ശ്രു​തി​ഹാ​സ​നും ബ്രി​ട്ടീ​ഷ് ന​ട​നാ​യ കാ​മു​ക​നു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളി​ൽ ചൂ​ട​ൻ ച​ർ​ച്ച​യാ​വു​ന്നു. ബ്രി​ട്ടീ​ഷ് ന​ട​നാ​യ മൈ​ക്കേ​ൽ കോ​ർ​സേ​ലാ​ണ് ക​മ​ല​ഹാ​സ​ന്‍റെ മ​ക​ളു​ടെ മ​നം ക​വ​ർ​ന്നി​രി​ക്കു​ന്ന​ത്.

ഇ​റ്റാ​ലി​യ​ൻ വം​ശ​ജ​നാ​യ മൈ​ക്കേ​ലു​മാ​യി കു​റേ നാ​ളാ​യി ശ്രു​തി ഡേ​റ്റിം​ഗി​ലാ​ണ​ത്രേ. മൈ​ക്കേ​ലി​നു സ​മ​യ​മു​ള്ള​പ്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്കു വ​രും. അ​ല്ലാ​ത്ത​പ്പോ​ൾ മൈ​ക്കേ​ൽ ഉ​ള്ളി​ട​ത്തേ​ക്കു ശ്രു​തി പോ​കും. ഇ​താ​ണത്രേ പ​തി​വ്. ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് മൈ​ക്കേ​ൽ തു​റ​ന്നു​പ​റ​യു​ക​യും ചെ​യ്തു.

ക​മ​ലി​ന്‍റെ ആ​രാ​ധ​ക​നാ​ണ് മൈ​ക്കേ​ൽ. ഭാ​വി അ​മ്മാ​യി അ​പ്പ​നു​മാ​യി ഇ​ട​യ്ക്ക് മൈ​ക്കേ​ൽ സം​സാ​രി​ക്കാ​റു​മു​ണ്ട്. മ​ക​ളു​ടെ ഇ​ഷ്ട​മാ​ണ് ക​മ​ലി​ന്‍റെ​യും ഇ​ഷ്ടം. എ​ന്നാ​ൽ, അ​മ്മ സ​രി​ക​യ​്ക്ക് ഈ ​ബ​ന്ധം അ​ത്ര രു​ചി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. ക​മ​ലും സ​രി​ക​യും പി​ണ​ങ്ങി​പ്പി​രി​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ, മ​ക്ക​ൾ അ​ച്ഛ​നു​മാ​യും അ​മ്മ​യു​മാ​യും ഒ​രേ ബ​ന്ധ​മാ​ണ് തു​ട​രു​ന്ന​ത്. ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന, ന​ട​ൻ സി​ദ്ധാ​ർ​ഥ് എ​ന്നി​വ​രു​മാ​യും നേ​ര​ത്തേ ശ്രു​തി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ബ്രി​ട്ടീ​ഷ് ന​ട​നു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​യ​ത്. ഇ​ട​യ്ക്ക് ര​ജ​നീ​കാ​ന്തി​ന്‍റെ മ​രു​മ​ക​ൻ ധ​നു​ഷി​ന്‍റെ പേ​രു ചേ​ർ​ത്തും ശ്രു​തി​യു​ടെ പേ​രി​ൽ ഗോ​സി​പ്പ് പ​ര​ന്നി​രു​ന്നു.