രജനീകാന്ത് നായകനായി "പേട്ട'യ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ധനുഷ് നായകനാകുന്നു. ധനുഷ് ആദ്യമായാണ് കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഗ്യാങ്സ്റ്റര്‍-ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിൽ ആരംഭിച്ചു. മലയാളി താരമായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയാകുന്നത്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്ടെയ്ന്മെന്റും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.