ടോവിനൊ തോമസ് നായകനാകുന്ന എടക്കാട് ബറ്റാലിയൻ 06ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ സ്വപ്നേഷ് നായർ സംവിധാനം ചെയ്യുന്ന സിനിമക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത് പി. ബാലചന്ദ്രനാണ്.
സംയുക്ത മേനോനാണ് സിനിമയിലെ നായിക. കാർണിവൽ മോഷൻ പിക്ചേഴ്സ്, റൂബി ഫിലിംസ് എന്നീ ബാനറുകളിൽ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.