അശ്ലീലചോദ്യം ചോദിച്ചയാളുടെ വായയടപ്പിക്കും മറുപടി നൽകി നടി ഇല്യാന ഡിക്രൂസ്. നടി ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംസാരിക്കുന്നതിനിടെ ഒരാളുടെ അശ്ലീല ചോദ്യം ഇങ്ങനെയായിരുന്നു. "എപ്പോഴായിരുന്നു നിങ്ങളുടെ കന്യാകത്വം നഷ്ടപ്പെട്ടത്'.
ഉടൻ തന്നെയെത്തി താരത്തിന്റെ മാസ് മറുപടി. "എന്തായിരിക്കും നിങ്ങളുടെ അമ്മ പറയുക'. താരത്തിന്റെ മറുപടി ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഉചിതമായ മറുപടിയെന്നാണ് ഏവരുടെയും അഭിപ്രായം.