നടന് കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ വെള്ളിയാഴ്ച്ച റിലീസ് ചെയ്യും. പൃഥ്വിരാജാണ് നായകൻ. ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാര്ട്ടിൻ, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാർ. ജിത്തു ദാമോദറാണ് കാമറ കൈകാര്യം ചെയ്യുന്നത്.
ഏട്ടനും സഹോദരിയും തമ്മിലുള്ള ബന്ധം പ്രമേയമാക്കിയിട്ടുള്ള ചിത്രത്തിലെ ഒരു പാട്ടിന്റെ ലിറിക് വീഡിയോ പുറത്തു വന്നിരുന്നു. എന്നാൽ, ആരെല്ലാമാണ് സഹോദരിമാരായെത്തുന്നതെന്നും ആരാണ് പൃഥ്വിയുടെ ജോഡിയായി അഭിനയിക്കുന്നതെന്നും സര്‍പ്രൈസാണ്.
വിജയരാഘവൻ, ധര്മജന് ബോള്‍ഗാട്ടി, കോട്ടയം നസീര്‍, മാലാ പാര്‍വതി, പൊന്നമ്മ ബാബു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.തമിഴ് താരം ധനുഷാണ് ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം എഴുതിയതും ധനുഷ് തന്നെ.