പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കരിങ്കുന്നും സിക്സസ് എന്ന സിനിമയ്ക്ക് ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് റെയിൽവേ ഗാർഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ഉണ്ണി ആറാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്.
സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കലാഭവൻ ഷാജോണ്‍ ഒരുക്കുന്ന ബ്രദേഴ്സ് ഡേയാണ് റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം.