നടി അൻസിബ സംവിധായികയാകുന്നു. അല്ലു അർജുൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ നായകനും നായികയും. ത്രില്ലർ സ്വഭാവമുള്ള ചിത്രം കുളുമണാലിയിലാണ് ചിത്രീകരിക്കുന്നത്.
സംവിധായിക തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. എസ്.അഭിലാഷാണ് ഛായാഗ്രാഹകൻ.