ആശീർവാദ് സിനിമാസ് ചൈനയിലും സിനിമാ നിർമാണ വിതരണ രംഗത്തേയ്ക്ക് കടക്കുന്നു. മോഹൻലാലിന്റെ ഓണച്ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന റിലീസിംഗിനോടുബന്ധിച്ചാണ് ആശീർവാദ് സിനിമാസ് ചൈനയിലും എത്തുന്നത്.
ഹോങ്കോംഗിൽ ആരംഭിച്ച ഫെയ്തിയെൻ-ആശീർവാദ് സിനിമാസ്, ചൈനയിലെ ചിന്താവ് സൂപ്പർ ലിങ്ക് പിക്ചർ ലിമിറ്റഡുമായി ചേർന്ന് ഇന്ത്യൻ സിനിമകളുടെ നിർമാണവും വിതരണവും ആരംഭിക്കുവാൻ ധാരണയായി.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ 70-ാം ആനിവേഴ്സറിയോടനുബന്ധിച്ച് നടന്ന ചിന്താവ് ഇന്റർനാഷണൽ ഫിലിം ആന്റ് ടി.വി. ഫെസ്റ്റിൽ 2019ൽ വച്ച് മോഹൻലാലും ചിന്താവ് സൂപ്പർ ലിങ്ക് പിക്ചർ ലിമിറ്റഡിന്റെ പ്രതിനിധി ജാക്കും ചേർന്ന് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ആന്റണി പെരുന്പാവൂർ, സനിൽകുമാർ, ഡോ. നിംഷാദ്, ചിന്താവ് ഫിലിം ബ്യൂറോ മിനിസ്റ്റർ ഷെങ് ഷൗട്ടിയാൻ, ചിന്താവ് പ്രോവിൻസ് ഡെപ്യൂട്ടി മേയർ എന്നിവർ പങ്കെടുത്തു.