പ്രഭാസ് നായകനാകുന്ന സാഹോ ഇന്റർനെറ്റിൽ. തമിഴ്റോക്കേഴ്സാണ് സിനിമ ചോർത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ തമിഴ് പതിപ്പാണ് ചോർന്നത്.
അടുത്തിടെ പുറത്തിറങ്ങിയ നിരവധി തമിഴ്, ഹിന്ദി സിനിമകൾക്ക് ഈ ദുരനുഭവമുണ്ടായിട്ടുണ്ട്. സിനിമ വ്യവസായത്തെ മുഴുവൻ തകർക്കുന്ന തമിഴ്റോക്കേഴ്സിന് തടയിടാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.