മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനൽ കുമാർ ശശിധരൻ ഒരുക്കുന്ന കയറ്റത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഹിമാലയത്തിൽ വച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടെ മഞ്ജുവും സംഘവും കുടുങ്ങിയത് വാർത്ത പ്രാധാന്യം നേടിയിരുന്നു. സംവിധായകൻ തന്നെയാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നതും. വേദ് ആണ് സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണാ മാത്യു, ഷാജി മാത്യു എന്നിവരാണ് സിനിമ നിർമിച്ചത്.