സെവൻത് ഡേയിൽ പൃഥ്വിരാജ് പറഞ്ഞ മാസ് ഡയലോഗ് ടൈറ്റിലാക്കി സിനിമയൊരുങ്ങുന്നു. കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ് എന്ന് തുടങ്ങുന്ന ഡയലോഗ് ടൈറ്റിലാക്കിയാണ് സിനിമയൊരുക്കുന്നത്. ശരത് ജി. മോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സിനിമയുടെ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.