വിവാഹത്തിനുശേഷം അഭിനയ ജീവിതം അവസാനിപ്പിക്കാനുള്ള തന്റെ തീരുമാനത്തെ മലയാളത്തിലെ നടന്മാരടക്കം പ്രശംസിച്ചുവെന്ന് നടി നമിത പ്രമോദ്. കുടുംബജീവിതത്തിന് അതിന്റേതായ പ്രാധാന്യം കല്പിക്കുന്നയാളാണ് താനെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേർന്നതെന്നും നമിത അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ വ്യക്തമാക്കി.
ഞാൻ കുടുംബത്തെ സ്നേഹിക്കുന്ന ഒരാളാണ്. വേറെ ജോലിയേതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്നു പറയുന്പോൾ അറുപത്, എഴുപതു ദിവസം വീട്ടിൽ നിന്നു മാറിനിൽക്കണം. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ ആര് അവരെ നോക്കും? എന്റെ അമ്മയെ കണ്ട് വളർന്നതു കൊണ്ടായിരിക്കും.
എനിക്ക് പിള്ളേരൊക്കെ ആയിക്കഴിയുന്പോൾ നല്ലൊരു അമ്മയാകണമെന്നാണ് ആഗ്രഹം. എന്റെ അഭിപ്രായമാണ് ഞാനീ പറയുന്നത്. കുറേപേർ എന്റെയടുത്ത് പറഞ്ഞു- വളരെ നല്ല തീരുമാനമാണിതെന്ന്. വളരെ നല്ല തീരുമാനമാണെന്ന് നടൻമാർ അടക്കം എന്നോട് പറഞ്ഞിട്ടുണ്ട്- നമിത പറഞ്ഞു.