ഒരു അഡാർ ലവിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. അരുണ്‍ ആണ് സിനിമയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിത സിനിമയിലെ നടൻ മുകേഷിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് താരം.
തൊണ്ണൂറുകളിലെ കുട്ടികളുടെ ഹീറോയായ ശക്തിമാന്റെ വേഷം ധരിച്ചുള്ള മുകേഷിന്റെ ചിത്രമാണ് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. "അന്തസുള്ള ശക്തിമാൻ' എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ച വാക്കുകൾ. സംഭവം സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
ബാലു വർഗീസ്, ധർമജൻ ബോൾഗാട്ടി, ഗണപതി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.