49 വയസ് പ്രായമായെങ്കിലും ലക്ഷ്മി ഗോപാലസ്വാമി വിവാഹമൊന്നും വേണ്ടെന്നു വച്ചിട്ടില്ല. അടുത്തിടെയാണ് അവർ തന്റെ 49-ാം ജന്മദിനം ആഘോഷിച്ചത്. മലയാളികളുടെ പ്രിയ നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. ഇതുവരെ താരത്തിന് യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നു കരുതി വിവാഹത്തോട് നോ പറഞ്ഞിട്ടൊന്നും ഇല്ല.
തനിക്ക് യോജിച്ചയാളെ കണ്ടെത്തുകയാണെങ്കിൽ ഏതു നിമിഷവും വിവാഹജീവിതത്തിന് താൻ ഒരുക്കമാണെന്നാണ് താരം പറയുന്നത്. രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം യോജിക്കുന്ന ആളായിരിക്കണം തന്റെ ജീവിത പങ്കാളിയെന്നാണ് ലക്ഷ്മി പറയുന്നത്.
എന്നാൽ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അവർ പറയുന്നു . എന്തായാലും ഈ പ്രായത്തിലും സുന്ദരിയും ഉൗർജ്ജ്വസ്വലയുമാണ് നടി. പ്രായം മനസിലാണെന്നും മനസിന് യൗവനമാണെങ്കിൽ ശരീരം ഒന്നിനും തടസമല്ലെന്നും ലക്ഷ്മി പറയുന്നു-ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.