ഇന്ത്യൻ 2വിൽനിന്ന് ഐശ്വര്യ രാജേഷ് പിൻമാറിയെന്ന്. കമൽഹാസന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഇന്ത്യൻ സിനിമയുടെ രണ്ട ാം ഭാഗമാണ് ഇന്ത്യൻ 2. ശങ്കർ-കമൽഹാസൻ കൂട്ടുകെട്ടിൽ 1996ലാണ് ഇന്ത്യൻ പുറത്തിറങ്ങിയത്.
കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇന്ത്യൻ 2വിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ ആയിരുന്നു. എന്നാൽ താരത്തിന്റെ മറ്റ് ചിത്രങ്ങളുടെ ഡേറ്റും ഇന്ത്യൻ 2വിന്റെ ഡേറ്റും ഒരുമിച്ച് വന്നതിനാൽ താരം ഇപ്പോൾ ചിത്രത്തിൽ നിന്ന് പിന്മാറിയതായിട്ടാണ് റിപ്പോർട്ടുകൾ.
സ്വാതന്ത്ര്യ സമരസേനാനിയും കളരി അഭ്യാസിയുമായ സേനാപതിയായി തന്നെയാണ് ചിത്രത്തിൽ കമൽഹാസൻ എത്തുന്നത്. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ കാജൽ അഗർവാളാണ് നായികയായി എത്തുന്നത്. പീറ്റർ ഹെയ്നാണ് ചിത്രത്തിൽ സംഘട്ടനം ഒരുക്കുന്നത്.