പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ബാബു രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന താണ്ഡവർ ചിത്രീകരണത്തിനൊരുങ്ങി. ശങ്കർ, സീമ, എം.ആർ.ഗോപകുമാർ, മാമുക്കോയ, ഇന്ദ്രൻസ്, സണ്ണി നിലന്പൂർ, ജെ.സി.കൊട്ടാരക്കര, നസീബ്, രമ്യ, നന്ദന, കുളപ്പുള്ളി ലീല, കനകലത എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഇനിയാ ഫിലിംസിന്റെ ബാനറിൽ മുഹമ്മദാലി, സണ്ണി നിലന്പൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
എം.സുരേന്ദ്രനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ചുനക്കരയുടെ വരികൾക്ക് ബി.ആർ.കെ (ദർശൻ രാമൻ) ഈണം പകരുന്നു. പാലക്കാട്, നിലന്പൂർ, ഉൗട്ടി, വാഗമണ്‍, എന്നിവിടങ്ങളിലായി ഒാഗസ്റ്റ് 17-ന് ചിത്രീകരണമാരംഭിക്കും.