നടൻ സെന്തിൽകൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് വിവാഹ സത്ക്കാരമൊരുക്കുന്നുണ്ട്.
കലാഭവൻ മണി നായകനായ പുള്ളിമാനിൽ കൂടിയാണ് സെന്തിൽ സിനിമ രംഗത്ത് എത്തിയത്. അതിന് മുമ്പ് സ്റ്റേജ് ഷോകളിലെ താരമായിരുന്നു സെന്തിൽ. നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സെന്തിലാണ്. ആഷിഖ് അബു ഒരുക്കിയ വൈറസിലും അദ്ദേഹം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.