മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന് പരിഹാസ ചുവയുള്ള കമന്റ് പങ്കുവച്ചയാളുടെ വായയടപ്പിച്ച് നടനും എംഎൽഎയുമായ മുകേഷ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം മുകേഷ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനു സിറാജ് ബിൻ ഹംസ എന്നയാൾ പങ്കുവച്ച കമന്റിങ്ങനെ. കിളവന്മാർ എങ്ങോട്ടാ.
ഉടൻ തന്നെ മാസ് മറുപടിയുമായി മുകേഷ് രംഗത്തെത്തി. ഞങ്ങളുടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോകുകയാ. താരത്തിന്റെ മറുപടി ഇരുകൈയും നീട്ടിയാണ് സോഷ്യൽമീഡിയ സ്വീകരിച്ചത്.
ഇതിനെ ചുറ്റിപ്പറ്റി നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.