ജയറാം നായകനാകുന്ന പട്ടാഭിരാമൻ തീയറ്ററുകളിലേക്ക്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 23ന് തീയറ്ററുകളിലെത്തും. തിങ്കൾ മുതൽ വെള്ളിവരെ, ആട് പുലിയാട്ടം, അച്ചായൻസ് എന്നീ സിനിമകൾക്ക് ശേഷം ജയറാം-കണ്ണൻതാമരക്കുളം കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണിത്.
ഷീലു ഏബ്രഹാം, മിയ, അനു മോൾ, മാധുരി, പാർവതി നമ്പ്യാർ, ബൈജു, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, ഷംനകാസിം എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് സിനിമ നിർമിക്കുന്നത്.