ബിജു സോപാനം, ഡോക്ടർ ശ്രീധന്യ തെക്കേടത്ത്, തനൂജ കാർത്തിക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പത്മേന്ദ്ര പ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെ ഈ നഗരത്തിൽ റിലീസിനൊരുങ്ങുന്നു.
മയിൽ മീഡിയയുടെ ബാനറിൽ ആനന്ദീ രാമചന്ദ്രൻ, അസീസ് അബ്ദുള്ള, നൂർ മുഹമ്മദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ അനീഷ് റഹ്മാൻ, അജിത് എം. ഗോപിനാഥ്, ബൈജു പട്ടാളി, ഡോക്ടർ സതീഷ് കുമാർ, ആനന്ദീ രാമചന്ദ്രൻ, ഐ.ജി. മിനി, ദക്ഷിണ തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഒാഗസ്റ്റ് 30ന് തീയറ്ററുകളിലെത്തും.